അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

കൊച്ചുത്രേസ്യ തങ്കച്ചൻ

പ്രസിഡൻ്റ്

ടി.എം.വർഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗ്രേസി റാഫേൽ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ലതിക ശശികുമാർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.വി.പോളച്ചൻ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

അമൽദാസ് കെ.ജെ.

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്അടിസ്ഥാന വിവരങ്ങൾക്രമ നമ്പർഇനംവിശദാംശം  1ബ്ലോക്ക് പഞ്ചായത്തിന്റെ പേര്അങ്കമാലി2ആകെ ഡിവിഷനുകളുടെ എണ്ണം153വിസ്തീർണ്ണം203.19 ചതുരശ്ര കിലോമീറ്റർ4ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനംഅങ്കമാലി5താലൂക്ക്ആലുവ6ജില്ലഎറണാകുളം7ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം8അതിരുകൾദിശഅതിർത്തി വടക്ക്ചാലക്കുടിപ്പുഴകിഴക്ക്പെരിയാർതെക്ക്പെരിയാർ, നെടുമ്പാശ്ശേരി പഞ്ചായത്ത്പടിഞ്ഞാറ്പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിലെ പ്രാദേശിക സ്വയംഭരണ സംവിധാനങ്ങളുടെ വികാസത്തിന്റെ ഭാഗമായി രൂപം കൊണ്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പൈതൃകം നിറഞ്ഞ പ്രദേശമാണ്. സുറിയാനി ഭാഷയിലെ ‘അങ്കൈ’, ‘മാലി’ എന്നീ വാക്കുകളിൽ നിന്നാണ് അങ്കമാലി എന്ന പേര് ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആദി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രമാണ്. ശക്തൻ തമ്പുരാന്റെ ജന്മസ്ഥലവും ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളും കാഞ്ഞൂരിന്റെ പൈതൃക മഹിമ വിളിച്ചോതുന്നു. മഞ്ഞപ്രയും അയ്യമ്പുഴയും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ്. സെന്റ് തോമസിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട മലയാറ്റൂർ കുരിശുമുടി ലോകപ്രശസ്ത തീർത്ഥാടനകേന്ദ്രമായി നിലകൊള്ളുന്നു. കാർഷിക സമൃദ്ധിയും ഗ്രാമീണ സംസ്കാരവും കൊണ്ട് ശ്രദ്ധേയമായ കറുകുറ്റി, തുറവൂർ, മൂക്കന്നൂർ തുടങ്ങിയ പ്രദേശങ്ങൾ അങ്കമാലി ബ്ലോക്ക്...

കൂടുതൽ വായിക്കുക